അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാല്‍പെ സംഘം പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് മാല്‍പെക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും ഈശ്വറിനൊപ്പം പരിശോധന നടത്തും.
അർജുന്റെ ലോറിയുടെ സ്ഥാനം എങ്ങനെയാണെന്ന് കണ്ടെത്തി ക്യാബിൻ തുറക്കാനുള്ള ശ്രമമായിരിക്കും നടത്തുക. ഇന്ന് പ്രാഥമിക തെരച്ചിലാണ് നടത്തുന്നത്. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തിരച്ചിലില്‍ പങ്കെടുക്കും.
പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ടായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയും അനുകൂലമാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇനി വിശദമായ പരിശോധന. നേരത്തെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
മണ്ണും വലിയ കല്ലുകളും മറ്റും പ്രദേശത്ത് അടിഞ്ഞുകൂടിയതാണ് തിരച്ചിലിന് തിരിച്ചടിയായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് സംഘം വീണ്ടും പുഴയിലിറങ്ങുന്നത്.
<br>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Arjun Rescue Mission; Ishwar Malpe entered the river and started searching
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…