LATEST NEWS

മൗണ്ട്‌ ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വാർഷികാഘോഷം നാളെ: ‘ഇന്നസെന്റ് എന്ന ചിത്രത്തിലെ താരങ്ങളായ അൽത്താഫ്, അനാർക്കലി അടക്കമുള്ളവർ പങ്കെടുക്കും

ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം ‘തകജം 20K25 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ നടക്കും.

പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം ഇന്നസെന്റിന്റെ സംവിധായകൻ സതീശ് തൻവി, അഭിനേതാക്കളായ അൽത്താഫ്, അനാർക്കലി മരക്കാർ, ജൊയ്മോൻ ജ്യോതിർ, ഉണ്ണിലാലു, വിനീത് തട്ടിൽ, അന്ന പി. പ്രസാദ്, നിർമാതാക്കളായ ശ്രീരാജ് എകെഡി, നജ്മുദ്ദീൻ എന്നിവർ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. ഈ മാസം ഏഴിന് റിലീസിംഗ് തീയതി നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘം കോളേജിൽ എത്തുന്നത്. ഇവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.

കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് അരങ്ങേറും. പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി കോളേജ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8095602432
SUMMARY: Mount Shepherd Group of Institutions’ anniversary celebration tomorrow: ‘Innocent’ stars Altaf, Anarkali and others will participate

NEWS DESK

Recent Posts

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

5 hours ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

5 hours ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

5 hours ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

7 hours ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

7 hours ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

7 hours ago