ബെംഗളൂരു: അര്‍ബുദത്തിനെതിരായ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്. അര്‍ബുദ ബാധയുണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണിത്.
രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളായ ആല്‍ബുമിനിലൂടെ ആന്റിജനെ ലിംഫ് നോഡിലേക്ക് കടത്തിവിടുകയാണ് ചെയ്യുക. ഐ.ഐ.എസ്.സിയുടെ പുതിയ കണ്ടുപിടിത്തം അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എലികളില്‍ സിന്തറ്റിക് ആന്റിജന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.
ഐഐഎസ്‌സിയിലെ ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാജ്, ഗവേഷണ വിദ്യാര്‍തി ടി.വി. കീര്‍ത്തന എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്. മുമ്പ് കൃത്രിമമായി ഉത്പാദിപ്പിച്ച പ്രോട്ടീനുകളുലൂടെ ആന്റിജനെ രക്തത്തിലേക്ക് കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായിരുന്നില്ല.
ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നതിലുപരി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പിന്നീടാണ് രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളിലൂടെ ആന്റിജനെ ശരീരത്തിലേക്ക് കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയത്.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…