ബെംഗളൂരു: അറ്റകുറ്റപണി നടക്കുന്നത് കാരണം നമ്മ മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം മുടങ്ങിയതായി ബിഎംആർസിഎൽ അറിയിച്ചു. എംജി റോഡിന് സമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലായിരുന്നു ഇത്. നാദപ്രഭു കെംപെഗൗഡ സ്റ്റേഷനും (മജസ്റ്റിക്) ഇന്ദിരാനഗറിനും ഇടയിലുള്ള സർവീസ് ആണ് മുടങ്ങിയത്.
രാവിലെ 6.50 മുതൽ 7.50 വരെ ഈ റൂട്ടിൽ സർവീസ് നിർത്തിവെച്ചു. അപ്രതീക്ഷിതമായി സർവീസ് നിർത്തിയതിനാൽ നിരവധി യാത്രക്കാർ അസൗകര്യം നേരിട്ടു. എന്നാൽ മറ്റെല്ലാ ലൈനുകളിലും രാവിലെ 7 മുതൽ ഷെഡ്യൂൾ പ്രകാരം മെട്രോ സർവീസുകൾ നടന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ അധികൃതർ ക്ഷമ ചോദിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിള്‍ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…
മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ്…
കൊല്ലം: കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ്…
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് 6000 കടന്നു. 6585…
നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 5036 വോട്ടിന് മുന്നിട്ടുനിൽക്കുകയാണ് ഷൗക്കത്ത് 28344, സ്വരാജ്…