കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ ആക്രമിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നു. നാഗര്‍കോവിലില്‍ നിന്നും ഷാലിമാറിലേക്ക് പോയ ഗുരുദേവ് എക്‌സ്പ്രസിലാണ് സംഭവം.
ട്രെയിന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കോച്ചുകളിലൊന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിലയില്‍ നിതിനെ സനൂപ് കണ്ടത്. കയ്യില്‍ ജനറല്‍ ടിക്കറ്റ് ആയതിനാല്‍ നിതിനോട് ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ഇറങ്ങിയേക്കാമെന്ന് പറഞ്ഞ് നിതിന്‍ സനൂപിന്റെ കൈയ്യില്‍ പിടിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ കൊളുത്തില്‍ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് സനൂപ് പുറത്തേക്ക് വീഴാഞ്ഞത്.
SUMMARY: Attack on TTE during ticket inspection
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…