മാഹി: ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നു. കഴിഞ്ഞമാസം 29നാണ് പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. പണി പൂർത്തിയാക്കി മേയ് 10ന് തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 19 വരെ അടച്ചിടൽ ദീർഘിപ്പിച്ചു. മഴയും മെല്ലെപോക്കും കാരണമാണ് അറ്റകുറ്റപ്പണി വൈകിയത്.
കോഴിക്കോട് ദേശീയപാത ഡിവിഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 19 ലക്ഷം രൂപ ചെലവില്‍ ആണ് അറ്റകുറ്റപണി നടത്തുന്നത്. ടാറിങ് പൂര്‍ണ്ണമായും അടര്‍ത്തി മാറ്റി എക്‌സപാന്‍ഷന്‍ ജോയിന്‍റ് പൂര്‍ണ്ണമായും രണ്ടെണ്ണം മാറ്റി. മറ്റ് രണ്ടെണ്ണം ഭാഗികമായും മാറ്റിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് കൃത്യമായി ചേര്‍ന്നു നില്‍ക്കാന്‍ പത്ത് ദിവസം എടുക്കുമെന്നതാണ് പാലം തുറക്കുന്നത് വൈകാന്‍ ഇടയായത്. ഇത്രയും ദിവസം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണമായ യാത്രയായിരുന്നു. ദേശീയ പാതയിലെ ഇരുഭാഗത്തും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
പുതിയ ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് – അഴിയൂര്‍ ഭാഗം പൂര്‍ത്തിയായതോടെ മാഹി പാലം പുതുച്ചേരി കേരള സര്‍ക്കാറുകളുടെ അധികാര പരിധിയിലാണ്.
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…