അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; മാഹി പാലം ഗതാഗതത്തിനായി തുറന്നു

മാ​ഹി: ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​. ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കി മേ​യ്​ 10ന് ​തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് 19 വ​രെ അ​ട​ച്ചി​ട​ൽ ദീ​ർ​ഘി​പ്പി​ച്ചു. മ​ഴ​യും മെ​ല്ലെ​പോ​ക്കും കാ​ര​ണ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​ത്.

കോഴിക്കോട് ദേശീയപാത ഡിവിഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 19 ലക്ഷം രൂപ ചെലവില്‍ ആണ് അറ്റകുറ്റപണി നടത്തുന്നത്. ടാറിങ് പൂര്‍ണ്ണമായും അടര്‍ത്തി മാറ്റി എക്‌സപാന്‍ഷന്‍ ജോയിന്‍റ് പൂര്‍ണ്ണമായും രണ്ടെണ്ണം മാറ്റി. മറ്റ് രണ്ടെണ്ണം ഭാഗികമായും മാറ്റിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് കൃത്യമായി ചേര്‍ന്നു നില്‍ക്കാന്‍ പത്ത് ദിവസം എടുക്കുമെന്നതാണ് പാലം തുറക്കുന്നത് വൈകാന്‍ ഇടയായത്. ഇത്രയും ദിവസം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണമായ യാത്രയായിരുന്നു. ദേശീയ പാതയിലെ ഇരുഭാഗത്തും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

പുതിയ ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് – അഴിയൂര്‍ ഭാഗം പൂര്‍ത്തിയായതോടെ മാഹി പാലം പുതുച്ചേരി കേരള സര്‍ക്കാറുകളുടെ അധികാര പരിധിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here