അലിഗഢ് മുസ്‌ലിം സർവകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി. പ്രൊഫ. നൈമ ഖാത്തൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. 1920ല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി നിലവില്‍ വന്ന് 103 വർഷം പിന്നിടുമ്പോൾ ആദ്യമായാണ് ഒരു വനിത വി.സി സ്ഥാനത്ത് എത്തുന്നത്.
നൈമയുടെ നിയമന ഉത്തരവില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. തുടർന്ന് കമ്മീഷൻ അനുമതി നല്‍കിയതോടെ നൈമയുടെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം.
നേരത്തെ വനിതാ കോളേജ് പ്രിൻസിപ്പലായിരുന്നു നൈമ ഖാതൂൻ. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജി വിഭാഗത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ ഇവർ അതേ ഡിപ്പാർട്ട്മെന്റില്‍ അദ്ധ്യാപികയായി 1988-ലായിരുന്നു കരിയർ ആരംഭിച്ചത്. 2006ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച നൈമ 2014 മുതല്‍ മറ്റൊരു കോളേജില്‍ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ 100 വർഷത്തിനിടയ്‌ക്ക് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി അലങ്കരിച്ചവരില്‍ സ്ത്രീകളുണ്ടായിട്ടില്ല. 1875ല്‍ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റല്‍ കോളേജാണ് 1920ല്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയായി മാറിയത്. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളില്‍ ഒന്നുകൂടിയാണ് എഎംയു.
The post അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി appeared first on News Bengaluru.
ബെംഗളൂരു : ഓൾ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ലാൽബാഗിനു സമീപം…
കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…
ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…
കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…
ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…