Categories: KARNATAKATOP NEWS

അഴിമതി ആരോപണം ഗൂഢാലോചന മാത്രം; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ‌. കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികൾ, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നത് ആർക്കും സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം.

കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി തട്ടിപ്പ് കേസിൽ ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകിയത്.

നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കാൻ പാർട്ടിയുടെ കർണാടക ഘടകത്തോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് അനുമതി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ പാർട്ടി നിയമപരമായി പോരാടുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Muda scam to defame karnataka government says cm

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

7 hours ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

7 hours ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

8 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

8 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

8 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

9 hours ago