മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളിൽ വിവിധ ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള പൂബ്ലെ ആൻർ ഓക്സാക്കായിലെ ദേശീയ പാതയിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെക്സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
നാല് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതില്‍ എട്ട് ജോഡി കൈകളാണ് ഒരു ബാഗില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് കൈകള്‍ കാറിന്റെ ബുട്ട് ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത് എന്ന് പോലീസ് പറയുന്നു. അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയിലാണ് ചില മൃതദേഹഭാഗങ്ങളുള്ളത്.
19 മുതല്‍ 30 വയസ് വരെയാണ് കൊല്ലപ്പെട്ടവരുടെ പ്രായം. ഫെബ്രുവരി 27നാണ് ഇവരെ കാണാതായത്. ത്‌ലാക്‌സാല സ്വദേശികളായ ഈ വിദ്യാര്‍ഥികള്‍ ലോസ് സാക്കപോക്സ്റ്റ്ലാസ് എന്ന ലഹരി കാര്‍ട്ടലിന്റെ ഭാഗമെന്നാണ് സംശയിക്കപ്പെടുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടല്‍ത്തീരത്തെ അവധി ആഘോഷത്തിനിടെ കഴിഞ്ഞ മാസമാണ് 9 വിദ്യാര്‍ഥികളെ കാണാതായത്. കൊല്ലപ്പെട്ട ഒന്‍പത് പേരില്‍ എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആഞ്ചി ലിസെത്ത് (29), ബ്രെന്‍ഡ മാരിയേല്‍ (19), ജാക്വലിന്‍ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28), ലെസ്ലി നോയ ട്രെജോ (21), റൗള്‍ ഇമ്മാനുവല്‍ (28),റൂബന്‍ അന്റോണിയോ, റോളണ്ടോ അര്‍മാന്‍ഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…