Categories: LATEST NEWS

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെല്ലാം താനും ഷർഷാദും തമ്മിലുള്ള കുടുംബ വഴക്കും, വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് രത്തീന വ്യക്തമാക്കി. ഷർഷാദിന്റെ പീഡനം സഹിക്ക വയ്യാതെയാണ് വിവാഹമോചനം നേടിയത്. തനിക്കെതിരെ നിരന്തരം അപവാദ പ്രചരണവും ഭീഷണിയും നടത്തിയിട്ടുണ്ട്. താൻ സംവിധാനം ചെയ്ത ‘പുഴു’ സിനിമ ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ അവഹേളിച്ച് ഒരു യൂടൂബ് ചാനലിന് അഭിമുഖവും കൊടുത്തു. അന്നൊന്നും ഷർഷാദ് പറഞ്ഞത് മാധ്യമങ്ങൾ ഏറ്റെടുത്തില്ല. ഷർഷാദിന്റെ ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും തന്നെ നാട്ടുകാർക്കിടയിൽ ഇട്ട് കൊടുത്തു ദ്രോഹിക്കാൻ ആവാമെന്നും റത്തീന ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യം സിനിമ വച്ച് ഒരു ട്രയൽ നോക്കിയത് ഏറ്റില്ലെന്നും പാർട്ടിയെ കുറി ച്ച് പറഞ്ഞാൽ മീഡിയ വീട്ടുപടിക്കൽ വരുമെന്ന് ആരോ ഉപദേശിച്ച ബുദ്ധിയാവണമെന്നും റത്തീന പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും തനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും അവർ വ്യക്തമാക്കി.

ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച പ്രതിയാണ് മാധ്യമങ്ങൾ ‘വ്യവസായി ‘എന്ന് വിശേഷിപ്പിക്കുന്ന ഷർഷാദ്. നിരന്തരമായ, ശാരീരിക മാനസിക, സാമ്പത്തിക പീഡനത്തെ തുടർന്നാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തന്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഷർഷാദ് ലോൺ എടുത്ത് തുക അടയ്ക്കാതെ കബളിപ്പിച്ചു. 2.65 കോടി രൂപയാണ് അടയ്ക്കാനുണ്ടായത്. ഗ്യാരന്റർ തന്റെ പിതാവായതിനാൽ കുടുംബ വീട് ജപ്തി നടപടിയിലേക്ക് എത്തി. അങ്ങനെയാണ് ഡോ.ടി എം തോമസ് ഐസകിനെ കണ്ട് വിഷയം പറയുന്നത്. തുടർന്ന് ജപ്തി നടപടികൾ തൽകാലം നിർത്തി, തനിക്ക് കുറച്ചു സമയം സാവകാശം ലഭിച്ചു. എന്നിട്ടും ഷർഷാദ് തുക ബാങ്കിൽ അടച്ചില്ല. സമ്മർദത്തിലായെന്ന് കണ്ടപ്പോൾ തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തി. തന്റെ സിനിമ പൊളിക്കാനും, അവിഹിത കഥകൾ സൃഷ്ടിക്കാനും ഷർഷാദ് ശ്രമിച്ചു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഷർഷാദ് പരാതി കൊടുത്തു. കേസ് പിൻവലിച്ച് പറയുന്നത് അനുസരിച്ചില്ലെങ്കിൽ വർ​ഗീയ കലാപമുണ്ടാക്കുമെന്ന് ഷർഷാദ് ഭീഷണിപ്പെടുത്തിയെന്നും രത്തീന പറഞ്ഞു.

താൻ ഇയാളുടെ നിരന്തരപീഡനം സഹിക്കവയ്യാതെ വിവാഹമോചനം നേടിയതാണെന്നും തൻ്റെ പരാതിയിൽ ഷർഷാദിനെതിരേ എടുത്ത കേ സുകളുടേയും കോടതി വിധികളുടേതുമെന്ന് അവകാശപ്പെടുന്ന രേഖക ളും റത്തീന പുറത്തുവിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

SUMMARY: The letter controversy; Ex-wife Ratina against Shershad, the current controversy is related to a family feud

NEWS DESK

Recent Posts

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

9 minutes ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

19 minutes ago

വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ…

25 minutes ago

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

8 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

8 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

9 hours ago