ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് ശനിയാഴ്ച 57 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. ഏഴാം ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഏക ലോക്സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ്. 904 സ്ഥാനാർത്ഥികളാണ് ഏഴാംഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് ( 13 വീതം ), ബംഗാൾ ( 9 ), ബീഹാർ ( 8 ), ഒഡീഷ ( 6 ), ഹിമാചൽ പ്രദേശ് ( 4 ), ജാർഖണ്ഡ് ( 3 ), ചണ്ഡീഗഡ് ( 1 ), നിയമസഭ : ഒഡീഷയിലെ 42 സീറ്റ് എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ കണക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബിൽ നിന്ന് ജനവിധി തേടുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ അൻഷൂൾ അവി ജിത്ത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഹിമാചൽപ്രദേശിലെ മാണ്ടി ലോക്സഭാ മണ്ഡലത്തിൽ കങ്കണാ റണാവത്ത് കോൺഗ്രസിലെ വിക്രമാദിത്യ സിംഗിനെ നേരിടുന്നു. ഹിമാചൽപ്രദേശിലെ ഹാമീർ പൂർ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് സിംഗ് താക്കൂർ ജനവിധി തേടുന്നത്.
വോട്ടിംഗ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് ഫലങ്ങൾ പുറത്തുവരും. ചൊവ്വാഴ്ച വോട്ടെണ്ണുന്നതോടെ രാജ്യം ഉറ്റുനോക്കുന്ന 18ാം ലോക്സഭയുടെ ജനവിധി അറിയും.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…