ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭാര്യയെയും മകളെയും മരുമകളെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പീനിയയിലാണ് സംഭവം. ഹോംഗാര്‍ഡ് ആയി ജോലിചെയ്യുന്ന ഗംഗരാജു (40) ആണ് കൊലനടത്തിയത്. പിന്നീട് ഇയാൾ പീനിയ പോലീസിൽ കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചോരയൊലിക്കുന്ന വാളും കയ്യില്‍പ്പിടിച്ചാണ് ഗംഗരാജു പീനിയ സ്റ്റേഷനിലെത്തിയത്. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കീഴടങ്ങല്‍. സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചതിനു പിന്നാലെ പോലീസ് ഇയാളുടെ ചൊക്കസാന്ദ്രയിലെ വീട്ടിലെത്തി. മൂന്നുപേരും ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴചയാണ് പൊലീസ് കണ്ടത്. മൂന്നുപേരുടേയും കഴുത്തിലുള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. ഗംഗരാജുവിന്റെ ഭാര്യ ഭാഗ്യ (38), മകള്‍ നവ്യ (19), മരുമകള്‍ ഹേമാവതി (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇതിന്റെ പേരില്‍ ഭാഗ്യയുമായി ഗംഗരാജു പലതവണ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകം തടയാന്‍ നിന്നതിന്റെ പേരിലായിരുന്നു മകളെയും മരുമകളെയും കൊലപ്പെടുത്തിയതെന്നും ഗംഗരാജു പോലീസിനോട് പറഞ്ഞു.
TAGS: KARNATAKA | MURDER
SUMMARY: Man murders wife, daughter, daughter in law for suspecting extra marital affair
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…