തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയ നടി ഹണി റോസിന് മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ പിന്തുണ. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമൻ ഇൻ സിനിമ കളക്ടീവ് ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ചത്. അവൾക്കൊപ്പമെന്ന കുറിപ്പോടെ ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡബ്ല്യുസിസി ഷെയർ ചെയ്തിട്ടുണ്ട്.
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പോലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നലെ ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പോലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നായിരുന്നു ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേസമയം, ഹണി റോസിന്റെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ബോബി ചെമ്മണ്ണൂർ. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം ഒരു വാർത്തചാനലിൽ പ്രതികരിച്ചു. എറണാകുളം സെൻട്രൽ പോലീസിനാണ് നാല് മാസം മുൻപ് നടന്ന സംഭവത്തിൽ നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.
<BR>
TAGS : HONEY ROSE | WCC
SUMMARY : WCC supports actress Honey Rose
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…