ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ – ബസവ- ഭീമ ബൃഹത് കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സംഘടിപ്പിച്ചു. ചടങ്ങില്‍ ദ്രാവിഡ ഭാഷാ വിവര്‍ത്തക അസോസിയേഷന്റെ പ്രസിഡന്റും തൊദൽനുടി കന്നട മാസിക എഡിറ്ററുമായ ഡോ. സുഷമാ ശങ്കറിന്, കന്നട വികസന അതോറിറ്റിയുടെ മുൻ പ്രസിഡൻറ് സോമശേഖർ ഐഎഎസ് ‘ത്രികാലരത്ന പ്രശസ്തി’ പത്രം നൽകി ആദരിച്ചു.
കവി എസ്.ആർ.നാഗരാജിൻറെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം ബസവണ്ണദേവ മഠത്തിലെ സിദ്ധലിംഗ സ്വാമിജി ഉദ്ഘാടനം ചെയ്തു. കർണാടക കന്നഡ സാഹിത്യ ലോക പ്രസിഡൻ്റ് ഹനുമന്തരായപ്പ, സെക്രട്ടറി ഡോ. ശിവലിംഗയ്യ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എച്ച്. ലക്ഷ്മി നാരായണ സ്വാമി, കന്നട അധ്യയന വിഭാഗത്തിലെ ഡോ. വിജയകുമാർ എച്ച് വിശ്വമാനവ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിൽ കർണാടക കന്നഡ സാഹിത്യ ലോകത്തിൻറെ തെരഞ്ഞെടുത്ത കവികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പുതുവർഷ കലണ്ടർ സിദ്ധലിംഗസ്വാമിജി പ്രകാശനം ചെയ്തു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും 251 കന്നഡ കവികൾ സമ്മേളനത്തിൽ പങ്കെടുത്തു.
SUMMARY: A poets’ conference and poetry collection release were organized.
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…