ബെംഗളൂരു : ബെംഗളൂരുവിലെ ഹൊസ്മാറ്റ് ആശുപത്രി സ്ഥാപക ചെയര്‍മാനും പ്രശസ്ത അസ്ഥിരോഗ വിദഗ്ധനുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. സംഗീതത്തിലും കഴിവുതെളിയിച്ച അദ്ദേഹം സാക്സോഫോണിസ്റ്റ് കൂടിയായിരുന്നു.
ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ബെംഗളൂരു ജോൺസ് മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് നേടിയത്. ഉപരിപഠനത്തിനായി ന്യൂയോർക്കിലെത്തി. ഇക്കാലയളവിൽ സംഗീതവും അഭ്യസിച്ചു. യുഎസിൽ 18 വർഷം ക്ലിനിക്കൽ പ്രാക്ടീസിലും അധ്യാപനത്തിലും ചെലവഴിച്ചു.
1980-കളുടെ തുടക്കമായപ്പോൾത്തന്നെ അദ്ദേഹം 2000-ത്തിലധികം സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. 1993-ലാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ അത്യാധുനിക ഓർത്തോപീഡിക് പരിചരണം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ 1993 ലാണ് സ്പോർട്സ് മെഡിസിൻ, ഓർത്തോപീഡിക്സ് ആക്സിഡന്റ് കെയർ, ന്യൂറോ സയൻസ് എന്നീ ചികിത്സാ സംവിധാനങ്ങളുമായി ബെംഗളൂരുവിൽ ഹൊസ്മാറ്റ് ആശുപത്രിക്ക് തുടക്കമിടുന്നത്.
നിര്‍ധന രോഗികൾക്കായി നാല് ചാരിറ്റബിൾ ട്രസ്റ്റുകളും രൂപീകരിച്ചു. ബിസിസിഐ കൺസൾട്ടന്‍റ് ,ബാംഗ്ലൂർ ഓർത്തോപീഡിക്ക് സൊസൈറ്റി മുൻ പ്രസിഡന്റ്, കാത്തലിക് ഡോക്ടേഴ്സ് അസോസിയേഷൻ സ്ഥാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കർണാടക സർക്കാറിന്റെ കെംപഗൗഡ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: ജോയ് ചാണ്ടി. മക്കൾ: അനീഷ ചാണ്ടി, അർമാന്റ് ചാണ്ടി. മരുമകൻ: ജൊനാഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് സെയ്ന്റ് പാട്രിക് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് സെയ്ന്റ് പാട്രിക് സെമിത്തേരിയിൽ നടക്കും.
<br>
TAGS : OBITUARY
SUMMARY : Orthopedic specialist Dr. Thomas Chandy passed away.
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…