Categories: NATIONALTOP NEWS

അൻസറുള്ള ബംഗ്ലാ ടീം നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി

ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി സംഘടനയുടെ നേതാവാണ് ഇയാൾ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉയർത്തുന്ന തീരുമാനമാണ് ബംഗ്ലാദേശിലെ നോബേൽ പുരസ്കാര ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ രാജ്യത്ത് ഭീകരവാദ നിലപാടുള്ള സംഘടനകളും പ്രവർത്തകരും കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യൻ ഏജൻസികൾ ഏറെക്കാലമായി നിരീക്ഷിച്ച് വരുന്ന സംഘടനയാണ്. ഇതിൻ്റെ പ്രവർത്തകർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം മെയിൽ ഗുവാഹത്തി റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഘടനയുടെ രണ്ട് പ്രവർത്തകരെ അസമിൽ പ്രവർത്തിക്കുന്ന ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ്. ബംഗ്ലാദേശിൽ ബ്ലോഗറായിരുന്ന റജീബ് ഹൈദറെ 2013 ഫെബ്രുവരി 15 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജഷിമുദ്ദീൻ റഹ്മാനി. അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഗസിപുറിലെ കഷിംപുർ ഹൈ സെക്യൂരിറ്റി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ജഷിമുദ്ദീൻ റഹ്മാനിക്ക് തിങ്കളാഴ്ചയാണ് ഇടക്കാല ഭരണകൂടം പരോൾ അനുവദിച്ചത്. കൊലക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: NATIONAL | TERRORIST
SUMMARY: Ansarullah Bangla Team chief released on bail from Kashimur jail

Savre Digital

Recent Posts

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

19 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

31 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

44 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

1 hour ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

2 hours ago