ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഷിരൂരിലെത്തി. ഡ്രഡ്ജര്‍ ടഗ് ബോട്ട് ഗംഗാവലിപ്പുഴയില്‍ എത്തിച്ചതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജര്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ കാര്‍വാറില്‍ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പുറപ്പെട്ടത്. രാവിലെ വേലിയേറ്റ സമയമായത് കാരണം പാലം കടന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ചത്. നാവിക സേനയുടെ മേല്‍നോട്ടത്തിലാണ് ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം.
രണ്ട് പാലങ്ങള്‍ കടക്കുന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ വേലിയിറക്ക സമയം കേന്ദ്രീകരിച്ചാണ് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 16നാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടം നടന്ന് രണ്ട് മാസത്തിലേറെ ആയിട്ടും അപകടത്തില്‍ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അര്‍ജുന്‍ ഓടിച്ച ലോറി ഉണ്ടെന്ന് കരുതുന്ന മേഖല സ്പോട്ട് ചെയ്തെങ്കിലും പുഴയ്‌ക്കടിലെ കല്ലും മണ്ണും ദൗത്യത്തിന് വെല്ലുവിളി ആണ്. തുടര്‍ന്നാണ് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണമായി കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെയാണെന്ന് നാവികസേന അറിയിച്ചു. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
TAGS: ARJUN | LANDSLIDE
SUMMARY: Drudger for Arjun rescue mission reaches Shirur
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…
കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…