കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. ഉള്ളാള്‍ ദർഗയില്‍ നിന്ന് ഉച്ചക്ക് 12.30ന് യാത്ര ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാൻ കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങളും ചേർന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പതാക കൈമാറും.
സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങള്‍. കേരള അതിർത്തിയായ തലപ്പാടിയില്‍ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുമ്പ് 1999ലും 2012ലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരള യാത്ര നടത്തിയിരുന്നു.
SUMMARY: Kerala Yatra led by Kanthapuram AP Abubacker Musliyar begins today
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ ചൂരല്‍ മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…
ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. മെയ്…
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…