ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പ്രതിസന്ധിയിൽ. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എം.പി. എം.കെ. രാഘവനും എ.കെ.എം. അഷറഫ് എംഎല്‍എയും കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചു.
ഞായറാഴ്ച തിരച്ചിലിനിറങ്ങിയ ഈശ്വര്‍ മാല്‍പെയെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. അനുമതി ഇല്ലാതെ തിരച്ചില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് മാല്‍പെയെ തടഞ്ഞത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാല്‍പെ പ്രതികരിച്ചു.
നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. വിസിബിലിറ്റി കുറവായതിനാല്‍ ഡൈവര്‍മാര്‍ക്ക് പുഴയിലിറങ്ങാന്‍ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാല്‍ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വര്‍ മാല്‍പേ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ നാവികസേനയുടെ സംഘം തിരച്ചില്‍ നടത്തുന്നതിലും അനിശ്ചിതത്വം നേരിട്ടു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun again on hold
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…