പഞ്ചാബ്: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ഗുർപ്രീത് ഗോഗി ബസ്സിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം.
വെടിയേറ്റ ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളേജ് (ഡിഎംസി) ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡിസിപി ജസ്കരൻ സിംഗ് തേജ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിയേറ്റ നിലയിലാണ് ഗോഗിയെ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണോ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി. 2022-ലാണ് ഗുർപ്രീത് ഗോഗി ആംആദ്മി പാർട്ടിയിൽ ചേർന്നത്. തുടർന്നുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ഭാരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തുകയായിരുന്നു.
TAGS: NATIONAL | DEATH
SUMMARY: Aam Aadmi party MLA found shot dead
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…