ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ അപകടം ഒഴിവാക്കാന്‍ പൈലറ്റ് പാകിസ്ഥാനെ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ പൈലറ്റ് അനുമതി തേടി. എന്നാല്‍ അഭ്യര്‍ത്ഥന ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിരസിക്കുകയായിരുന്നു. ഇതോടെയാണ് അപകടകരമായ ലാന്‍ഡിംഗിന് പൈലറ്റ് തയ്യാറായത്. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിന് കേടുപാടുകളുണ്ടായിരുന്നു.
ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം അമൃത്സറിലെത്തിയപ്പോഴാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടത്. ഇതോടെ പൈലറ്റ് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ലാഹോര്‍ എടിസിയുമായി ബന്ധപ്പെടുകയായിരുന്നു. പാകിസ്ഥാന്‍ അനുമതി നിഷേധിച്ചതോടെ പൈലറ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുണ്ടായി.വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…