ത്രിപുര: ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. ദുർഗാ പൂജ ആഘോഷങ്ങള്‍ക്കിടെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ചിത്രങ്ങള്‍ കണ്ട് പ്രകോപിതനായ യുവാവ് ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തി. ദുർഗാ പൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. യുവാവും ഭാര്യയും ഒരു വർഷമായി വേർപരിഞ്ഞാണ് താമസം.
യുവാവ് രണ്ട് മക്കള്‍ക്കൊപ്പം മധുപൂരിലാണ് താമസിക്കുന്നത്. യുവാവിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്ത ഭാര്യ നേതാജിനഗറില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
TAGS : CRIME | KILLED
SUMMARY : A picture with male friends was shared on social media; The young man killed his wife and mother-in-law
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…