മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ലഖ്നൗവിനും മുംബൈയ്ക്കുമിടയില്‍ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീൻ, ആഗ്ര എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ജൂണില്‍ ട്രെയിനിന്റെ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം. വിപുലമായ സർവേകള്‍ക്ക് ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസിനുള്ള റൂട്ട് റെയില്‍വേ അന്തിമമാക്കിയത്.
ലഖ്നൗവില്‍ നിന്ന് ആരംഭിച്ച് ഹർദോയ്, ഷാജഹാൻപുർ, ബറേലി ജങ്‌ഷൻ, റാംപുർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി ട്രെയിൻ മുംബൈയില്‍ എത്തും. ആഴ്ചയില്‍ നാല് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനില്‍ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ക്ലാസുകള്‍ ഉള്‍പ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്ത 20 കോച്ചുകളും രണ്ട് എസ്‌എല്‍ആർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1,200 യാത്രക്കാർക്ക് ഇതില്‍ യാത്ര ചെയ്യാം.
രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് റെയില്‍യാത്രയില്‍ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ളവർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ബറേലി ലോക്മാന്യ തിലക് എക്സ്പ്രസ്, രാംനഗർ-ബാന്ദ്ര എക്സ്പ്രസ് തുടങ്ങിയ നിലവിലുള്ള ട്രെയിനുകള്‍ എല്ലായ്‌പ്പോഴും യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
TAGS : VANDE BHARAT
SUMMARY : Route of first Vande Bharat Sleeper Express announced
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…