Categories: KARNATAKATOP NEWS

ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.

സംഭവത്തിൽ സ്വമേധയാ പൊതുതാല്പര്യ ഹർജി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ച ബെഞ്ച്, ആനകളുടെയും മറ്റ് വന്യജീവി സ്വത്തുക്കളുടെയും ജീവന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരുവിൽ ദസറ ആനയായ അശ്വത്ഥാമാവ് കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. സമാനമായി ചിക്കമഗളൂരു ജില്ലയിൽ ഒരു ആനയും മടിക്കേരിയിൽ രണ്ട് ആനകളും അടുത്തിടെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞിരുന്നു.

സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2024 ജൂൺ 12 വരെ വൈദ്യുതാഘാതമേറ്റ് 35 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദ റിപ്പോർട്ട്‌ നൽകാൻ അഭിഭാഷകൻ പുട്ടിഗെ ആർ രമേശിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ആനകളുടെ മരണങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിന് ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണ് സമർപ്പിക്കാൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

TAGS: KARNATAKA| ELEPHANT| ELECTROCUTION
SUMMARY: Karnataka highcourt takes suo moto for electrocution of elephants

Savre Digital

Recent Posts

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

19 minutes ago

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

1 hour ago

പലിശക്കാരന്റെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…

1 hour ago

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…

2 hours ago

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

2 hours ago

കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…

3 hours ago