ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. നയം രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്ക് നിർദ്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാൻ താല്‍പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആർത്തവ ദിവസങ്ങളില്‍ അവധി നല്‍കാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നല്‍കുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലും സമാനമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. വിദ്യാർഥിനികള്‍ക്കും ജീവനക്കാർക്കും ആർത്തവ വേദന അവധിക്ക് ചട്ടങ്ങള്‍ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സമാനമായ നിലപാട് സ്വീകരിച്ചത്. വിഷയം നയത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അന്നും കോടതി പറഞ്ഞിരുന്നു.
TAGS : MENSTRUAL LEAVE | SUPREME COURT
SUMMARY : The Supreme Court rejected the plea to formulate a policy for menstrual leave
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…