ന്യൂഡല്‍ഹി: പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ എം.ഡി പത്രയ്ക്ക് പകരക്കാരിയായാണ് ഗുപ്തയെ നിയമിച്ചിട്ടുള്ളത്. ആര്‍ബിഐ വെബ്‌സൈറ്റ് പ്രകാരം എം. രാജേശ്വര റാവു, ടി. രബി ശങ്കര്‍, സ്വാമിനാഥന്‍ ജെ എന്നിവരാണ് മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍. പൂനം ഗുപ്തയുടെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് അംഗീകാരം നല്‍കി.
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് (എന്‍സിഎഇആര്‍) ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു പൂനം ഗുപ്ത. അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ പൂനം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. എന്‍.ഐ.പി.എഫ്.പിയില്‍ ആര്‍.ബി.ഐ ചെയര്‍ പ്രൊഫസറായും ഐ.സി.ആര്‍.ഐ.ആറില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
<BR>
TAGS : POONAM GUPTA | RBI
SUMMARY : RBI appointed Poonam Gupta as Deputy Governor
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…