ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. രാവിലെ ഏഴരയോടെയാണ് തിരച്ചില്‍ ജോലികള്‍ ആരംഭിച്ചത്. റഡാർ നടത്തിയ മണ്ണ് പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തെ മണ്ണ് നീക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരു മണിക്കൂറോടെ ഈ ഭാഗത്തെ മണ്ണ് നീക്കം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്ത് നിന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ മറ്റു ഭാഗങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.
കനത്ത മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്. 11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും. ബെലഗാവിയിൽ നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ദുരന്തസ്ഥലത്തേക്ക് എത്തുക. ഉച്ചക്ക് രണ്ടുമണിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കും.
<BR>
TAGS : ARJUN | LANDSLIDE |
SUMMARY : Search has been started to find Arjun and Chief Minister Siddaramaiah will visit the accident spot
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…
ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…
കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ…
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…