ആലപ്പുഴ: പള്ളാത്തുരുത്തിയിൽവിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരിക്കുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ലെയ്ക്സ് ഹോം ഇരുനില ഹൗസ് ബോട്ടിന് ബുധനാഴ്ച വൈകിട്ട് 5.45 ഓടെയാണ് തീ പിടിച്ചത്. ഹൗസ് ബോട്ടിലെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട്ടാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചെങ്കിലും ആളപായമില്ല.
വിനോദ് മാമ്പറമ്പിൽ മുല്ലയ്ക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലേക്ക് ഹോം എന്ന പേരിലുള്ള ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് ബോട്ടിലും കരമാർഗ്ഗത്തിലൂടെയും ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും സേനയുടെ കൈവശം ഉണ്ടായിരുന്ന ഫ്ലോട്ട് പമ്പ്, ബോട്ടിൽ ഉണ്ടായിരുന്ന പോർട്ടബിൾ പമ്പ് എന്നിവ പ്രവർത്തിപ്പിച്ചാണ് തീയണച്ചത്. നാട്ടുകാരുടേയും ഫയർഫോഴ്‌സിന്റേയും ഒന്നര മണിക്കൂറിന്റെ ശ്രമഫലമായാണ് തീയണക്കാൻ സാധിച്ചത്.
ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലമാണ് ബോട്ട് പൂർണ്ണമായും കത്താനിടയായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക പടർന്നപ്പോൾ തന്നെ ബോട്ടിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയിരുന്നു. യാത്രക്കാരുടെ ലാപ്ടോപ്പ് ഉൾപ്പടെ ഏകദേശം രണ്ടരലക്ഷം രൂപ വില വരുന്ന സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ട്. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടിഎൻ 46 ടി 5666 നമ്പർ മഹീന്ദ്ര സൈലോയ്‌ക്ക് തീപിടുത്തത്തിന്റെ ചൂടുമൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
<BR>
TAGS : ALAPPUZHA NEWS
SUMMARY : A houseboat carrying tourists caught fire in Alappuzha
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…