LATEST NEWS

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്‌ നിർദേശം സർക്കാരിന് മുന്നില്‍ വെച്ചാല്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പാല്‍വില കുറച്ച്‌ വർധിപ്പിക്കുന്നതു കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല.

ക്ഷീര കർഷകർക്ക് വേണ്ടിയാണ് പാല്‍ വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എത്ര രൂപ വർധിക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ അനുമതിയോടെയാണ് മില്‍മ പാല്‍ വില വർധിപ്പിക്കുക. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വർധിപ്പിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

SUMMARY: Milk prices to increase in the state; announcement to be made after local body elections

NEWS BUREAU

Recent Posts

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…

16 minutes ago

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

51 minutes ago

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

2 hours ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

3 hours ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

4 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

5 hours ago