ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പോലീസ് 12 വയസുകാരിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് അങ്കമാലിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുകയുണ്ടായി. ഈ ഫോണ്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ട്രെയിനുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഒന്നരമാസം മുന്‍പാണ് കുട്ടിയുടെ കുടുംബം എടയപ്പുറത്ത് എത്തിയത്.
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ്…