ചെന്നൈ: സാങ്കേതിക തകരാർ മൂലം നിലത്തിറക്കാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം തിരിച്ചിറക്കി. ട്രിച്ചിയിൽ നിന്ന് 140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം.
വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് മണിക്കൂറുകൾ നാടിയെ ആശങ്കയിലാക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് 5.40ന് തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്നുയർന്ന് വിമാനത്തിലാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി.
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…