ചെന്നൈ: ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പോലീസ് പിടിയിൽ. തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസിൽ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം. സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ വിശ്വസിപ്പിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് കാണിക്കുകയായിരുന്നു. ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതെയും യുവതി തട്ടിപ്പിന് വഴിയൊരുക്കി.
പണം കയ്യിൽ തന്നെ നൽകണമെന്ന് സൗമ്യ പറഞ്ഞതായി ചില രോഗികൾ വ്യക്തമാക്കിയതോടെയാണ് മാനേജ്മെന്റിന് സംശയമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൗമ്യ പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ഇന്റേണൽ ഓഡിറ്റിലാണ് സൗമ്യ 2022 ഫെബ്രുവരി മുതൽ ഈ വർഷം മെയ് വരെ പണം തട്ടിയതായി കണ്ടെത്തിയത്. 2021ലാണ് സൗമ്യ ഇവിടെ ജോലിക്കെത്തിയത്. കസ്റ്റഡിയിലെടുത്ത സൗമ്യയെ റിമാൻഡ് ചെയ്തു.
<BR>
TAGS : CHEATING | ARRESTED
SUMMARY : 52 lakh was stolen by tampering with the hospital’s QR code; The woman is under arrest
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…