LATEST NEWS

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ അംഗങ്ങളാകും നടന്റെ അന്ത്യകർമങ്ങള്‍ നടത്തുക.

കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ (2002) എന്ന ചിത്രത്തിലൂടെയാണ് അഭിനയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജെ-ജംഗ്ഷൻ (2002), ശിങ്കാര ചെന്നൈ (2004), പൊൻ മേഗലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009) തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

തുപ്പാക്കി (2012), അൻജാൻ (2014) എന്നീ ചിത്രങ്ങളില്‍ ഡബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അഭിനയ് മുഖം കാണിച്ചിട്ടുണ്ട്. മാസങ്ങളായി അഭിനയ് കരള്‍ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ദേശീയ അവാർഡ് ജേതാവായ നടി രാധാമണിയുടെ മകനാണ് അഭിനയ്.

SUMMARY: Tamil actor Abhinay Kingar passes away

NEWS BUREAU

Recent Posts

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

38 seconds ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

41 minutes ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

2 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

2 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

3 hours ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

3 hours ago