കൊച്ചി : കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ അപകടനില തരണം ചെയ്തു. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. 21പേരെ ശനിയാഴ്ച രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്ക് കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്. 20 ഫിലിപ്പെെൻ സ്വദേശികൾ, രണ്ട് ഉക്രെെൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യൻ സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.
കൊച്ചിയിൽ 70കിലോമീറ്റർ അകലെ കണ്ടെയ്നറുകളുമായി പോയ ലൈബീരിയന്‍ ഫ്‌ളാഗുള്ള എംഎസ്സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പൽ ചരിഞ്ഞപ്പോൾ തന്നെ കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീഴുകയായിരുന്നു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. ഗ്രോസ് ടണേജ് ഭാരം 16,799 ടണ്ണും ഡെഡ് വെയിറ്റ് ടണേജ് ഭാരം 22,994 ടണും ആണ്. 1997ലാണ് എംഎസ്‌സി എൽസ 3 കമ്മീഷൻ ചെയ്തത്. ശരാശരി 6.7 നോട്‌സ് വേഗതയിൽ സഞ്ചരിക്കാവുന്ന കപ്പലിന്റെ പരമാവധി വേഗം 13.1 നോട്‌സ് ആണ്. തൂത്തുക്കുടിയിൽ നിന്ന് മെയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തും എത്തിയിരുന്നു.
<BR>
TAGS : CARGO SHIP | SHIP ACCIDENT
SUMMARY : Good news: MSC Elsa 3, which was listed 26 degrees in the Arabian Sea, has overcome the danger.
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…