ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്. കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്.
കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷത്തിന്റെ വജ്രവും ഉണ്ട്. 37. 48 കോടിയുടെ കൃഷി ഭൂമിയും ഉണ്ട്. 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യ കെട്ടിടങ്ങളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.
The post ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…