Categories: KARNATAKATOP NEWS

ആർസിബിയുടെ ബാറ്റിങ് കോച്ചാകാൻ ദിനേശ് കാർത്തിക്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാകാൻ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ സീസണിലും ദിനേശ് ബെംഗളൂരു ടീമിന് ഒപ്പമാണ് കളിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു താരം.

പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെറന്ററും ദിനേശ് കാര്‍ത്തികാണെന്ന് ആർസിബി സ്ഥിരീകരിച്ചു. 2004ലാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യക്ക് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.

96 ഏകദിനങ്ങളും 60 ടി-20 മത്സരങ്ങളും 26 ടെസ്റ്റ്‌ കളിച്ചു. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആര്‍സിബിയില്‍ ഉണ്ടായിരുന്ന താരം 2022ലാണ് ടീമില്‍ തിരിച്ചെത്തുന്നത്.

TAGS: SPORTS | DINESH KARTIK
SUMMARY: Dinesh kartik to be rcb men’s team batting coach

Savre Digital

Recent Posts

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

19 minutes ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

1 hour ago

വോട്ട് അധികാര്‍ യാത്ര; രാഹുൽ ഗാന്ധി നയിക്കുന്ന 16 ദി​വ​സ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ ഞാ​യ​റാ​ഴ്ച…

1 hour ago

ചിക്കമഗളൂരുവിൽ പുലിയെ പിടികൂടി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര  നാരായണപുര ഗ്രാമത്തിലിറങ്ങിയ…

2 hours ago

മണ്ണിടിച്ചല്‍; ബെംഗളൂരു-മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു

ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…

2 hours ago

വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമി അന്തരിച്ചു

ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…

3 hours ago