LATEST NEWS

ഐ​എ​ഫ്എ​ഫ്കെ​യെ ഞെ​രി​ച്ച് കൊ​ല്ലാ​നു​ള്ള ശ്രമം, ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം പ്രായമായ ഐഎഫ്എഫ്കെയെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ മു​ട്ടു​മ​ട​ക്കി​ല്ല. ഏ​തൊ​ക്കെ ക​ലാ​കാ​ര​ന്മാ​ർ വ​ര​ണം എ​ന്ന​തി​ൽ പോ​ലും കേ​ന്ദ്രം കൈ​ക​ട​ത്തു​ന്നു. ഇ​ത് അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത​ത് നി​ങ്ങ​ൾ കാ​ണേ​ണ്ട എ​ന്നാ​ണ് നി​ല​പാ​ട്. ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​രു​മാ​യി നി​ങ്ങ​ൾ സ​ഹ​ക​രി​ക്കേ​ണ്ട എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ന് മു​ന്നി​ൽ രാ​ജ്യ​ത്തെ നാ​ണം​കെ​ടു​ത്തു​ക​യാ​ണ്. എ​ത്ര​മാ​ത്രം പ​രി​ഹാ​സ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഐ​എ​ഫ്എ​ഫ്കെ സ​മാ​പ​ന വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ന്ദ്ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണം. വ​ർ​ഗീ​യ​ത​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഇ​ടം വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല. അ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ഒ​രു​മി​ച്ചു പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

അതേസമയം എട്ടുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം ടു സീസണ്‍ ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഷാഡോ ബോക്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവര്‍ക്ക് ലഭിച്ചു. ഡെലിഗേറ്റുകള്‍ തിരഞ്ഞെടുത്ത ജനപ്രിയചിത്രം തന്ത്രപ്പേര് ആണ്.
SUMMARY: CM says will not bow to attempts to crush IFFK

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

2 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

2 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

3 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

4 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

4 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

5 hours ago