കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നല്കിയ ഹർജിയിലാണ് കോടതിയുടെ നടപടി. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. കേസില്‍ ബാബുവിനെ സെപ്തംബറില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മ സംഘടനയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് അമ്മ ഓഫീസിലും കലൂരിലെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചിരുന്നു. കേസില്‍ ഇടവേള ബാബുവിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
TAGS : EDAVELA BABU
SUMMARY : The stay was extended for two weeks in the rape case against edavela Babu
കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ പോലീസ്…