മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു.. ടെക്‌നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാനയാണ് മരിച്ചത്. 62 വയസായിരുന്നു. അന്ധേരിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.
ഇ ഡിയുടെ ജലന്ധര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തി. റെയ്ഡ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കൂ എന്ന് എംഐഡിസി പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവിചന്ദ്ര ചവാന്‍ പറഞ്ഞു. അതേസമയം മരണം സംബന്ധിച്ച് ദിനേശ് നന്ദ്വാനയുടെ കുടുംബം പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
<br>
TAGS : ENFORCEMENT DIRECTORATE | ED RAID
SUMMARY : Tech company founder dies during ED raid
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…