Categories: KARNATAKATOP NEWS

ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ പെട്ട രേണുകയാണ് (17) കൊല്ലപ്പെട്ടത്. പിതാവ് ലക്കപ്പ കമ്പാലിയെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കൃഷ്ണ നദിയിൽ എറിയുകയായിരുന്നു.

പിന്നീട് മകളെ കാണാതായതായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വാൽമീകി നായക സമുദായത്തിൽപ്പെട്ട ഹനുമന്ത എന്ന യുവാവുമായി രേണുക പ്രണയത്തിലായിരുന്നു. നേരത്തെ, ഹനുമന്തയുമായി രേണുക ഒളിച്ചോടിയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.

സംഭവത്തിന് ശേഷം, ബന്ധം അവസാനിപ്പിക്കാൻ ലക്കപ്പ രേണുകയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലിംഗസുഗുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | CRIME
SUMMARY: Minor girl killed by father over relationship with youngster of different caste

Savre Digital

Recent Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

22 minutes ago

കേരള എൻജിനിയേഴ്‌സ് അസോസിയേഷന്‍ വാർഷികം ഇന്ന്

ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…

28 minutes ago

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…

38 minutes ago

എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് ഉജ്ജ്വല സ്വീകരണമൊരുക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…

46 minutes ago

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

10 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

10 hours ago