ബെംഗളൂരു: മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനുകളിലാണ് സംഘടനകള്‍ സ്വീകരണമൊരുക്കിയത്.
രാവിലെ എട്ട് മണിയോടെ എറണാകളുത്തുനിന്ന് പുറപ്പെട്ട ഉദ്ഘാടന സ്പെഷ്യൽ സർവീസ് വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ ആദ്യ സ്റ്റേഷനായ കെ.ആർ. പുരത്തെത്തിയത്. ആറു മണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനായ കെഎസ്ആറിലും എത്തിച്ചേർന്നു. കെഎസ്ആർ സ്റ്റേഷനിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എംപിമാരായ പി.സി. മോഹൻ, ലഹർസിങ് സിറോയ എന്നിവരുമെത്തി.
കർണാടക കേരള ട്രാവൽസ് ഫോറം(കെകെടിഎഫ്), സുവർണ കർണാടക കേരളസമാജം, എഐകെഎംസി, എംഎംഎ, കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍, കേളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കെ.എസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ വെച്ചാണ് സ്വീകരണം നൽകിയത്.
കെകെടിഎഫ് ജോയിന്റ് കൺവീനർ സി. കുഞ്ഞപ്പൻ, കോഡിനേറ്റർ മെറ്റി ഗ്രേസ്, എസ്‌കെകെഎസ് പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, അനു, സുധാകരൻ, കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഭാരവാഹികളായ പി.പി. പ്രദീപ്, ശശി, രാജൻ, എഐകെഎംസിസി ജോയിന്റ് സെക്രട്ടറിമാരായ ടി സി മുനീർ, റഹിം ചാവുശ്ശേരി, കേളി വൈസ് പ്രസിഡന്റ് കെ. റഹീസ്, എംഎംഎ ഭാരവാഹി ഷബീർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
കെആർ പുരം സ്റ്റേഷനിൽ ബെംഗളൂരു കേരള സമാജം, സമന്വയ എന്നിവയുടെ പ്രവർത്തകർ വന്ദേഭാരതിനെ സ്വീകരിച്ചു. ബെംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ, സിഡന്റ് എം.ഹനീഫ്, വൈസ് പ്രസിഡന്റ് പി.കെ.സുധീഷ്, ജോർജ് തോമസ്, ഒ.കെ.അനിൽകുമാർ, മുരളീധരൻ, ജി.വിനു, സി.ഗോപിനാഥ്, സമന്വയ കെആർ പുരം ഭാഗ് പ്രസിഡന്റ് വി. അജയൻ, സെക്രട്ടറി അഭിജിത് ശ്രീനിവാസ്, ടി.കെ. രാഹുൽ, സുഗുണൻ ശങ്കരൻ, രഞ്ജിത്ത് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വംനൽകി.
SUMMARY: Malayali organizations in Bengaluru give a grand welcome to the Ernakulam-Bengaluru Vande Bharat
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…