കൊച്ചി: മോശം പെരുമാറ്റത്തില്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി പരാതി നല്‍കില്ലെന്ന് നടി വിൻസി അലോഷ്യസ്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കും. ഐസിസിക്ക് നല്‍കിയ പരാതിയില്‍ നിന്ന് പുറകോട്ടില്ലെന്നും സിനിമയില്‍ ഇത് ആവർത്തിക്കരുതെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീമ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.
‘വരുന്ന അന്വേഷണങ്ങളില്‍ ഞാൻ സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ല. സിനിമയില്‍ നിന്ന് തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുത്. അതാണ് എനിക്ക് വേണ്ടത്’- വിൻസി പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ ഐസി കമ്മിറ്റി യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അവിടെ വച്ച് ഞാൻ കൊടുത്ത പരാതിയുടെ സത്യസന്ധത അവർ പരിശോധിക്കുമെന്നും വിൻസി പറഞ്ഞു. അതിന് ശേഷം അവർ നടപടി സ്വീകരിക്കുമെന്നേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. എനിക്ക് സിനിമയില്‍ ആണ് മാറ്റം വരേണ്ടത്. അതുകൊണ്ട് ഞാൻ ആ നിലപാടില്‍ തുടരുകയാണെന്നും വിൻസി കൂട്ടിച്ചേർത്തു.
TAGS : VINCEY ALOYSIUS
SUMMARY : I will not file a legal complaint: Actress Vinci Aloysius
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…