LATEST NEWS

കണ്ണപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ് പ്രേമ സുരേന്ദ്രൻ (സി പി ഐ എം ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ക്രിസ്തുനിലെ എൻ എ ഗ്രേസി സത്യപ്രതിജ്ഞയില്‍ നേരിട്ട് എത്തി ഭരണാധികാരിക്ക് മുന്നിലോ ഉപഭരണാധികാരിക്ക് മുന്നിലോ സത്യപ്രതിജ്ഞ ചൊല്ലി കേള്‍പ്പിക്കാത്തതിനാലാണ് പത്രിക അസാധുവായത്.

നേരിട്ടെത്തി സത്യവാചകം ചൊല്ലിയ ശേഷം ഒപ്പിട്ട് നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നടപടിക്രമം. എന്നാല്‍ ഗ്രേസി മറ്റൊരാളുടെ കയ്യില്‍ സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയക്കുകയയായിരുന്നു. സൂക്ഷ്മപരിശോധനാ സമയത്തും ഹാജരായില്ല സൂക്ഷ്മ പരിശോധനക്ക് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലി കേള്‍പ്പിക്കാൻ അവസരം നല്‍കിയെങ്കിലും ഗ്രേസി സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാകാത്തതോടെയാണ് ഭരണാധികാരി പത്രിക തള്ളിയത്.

SUMMARY: Congress candidate’s nomination rejected in Kannapuram; CPI(M) candidate elected

NEWS BUREAU

Recent Posts

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

1 hour ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

2 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

3 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

4 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

5 hours ago