28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. സിപിഎം അംഗമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം.
തനിക്ക് പൊതുരംഗത്ത് സജീവമായി നില്‍ക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയിലെ പ്രത്യക പരിപാടിയില്‍ അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സിഎംപി സ്ഥാപകനുമായ എംവി രാഘവൻ്റെ മകനായ നികേഷ് നേരത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നും സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.
ഏഷ്യാനെറ്റിലൂടെയാണ് നികേഷ് കുമാറിൻ്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യവിഷൻ ആരംഭിച്ചപ്പോള്‍ അതിന്റെ സിഇഒയായി പ്രവർത്തിച്ചു. തുടർന്ന് 2011ല്‍ റിപ്പോർട്ടർ ടിവി ആരംഭിച്ചു. കേരളത്തില്‍ മാധ്യമ പ്രവർത്തകൻ ആരംഭിച്ച ആദ്യത്തെ ചാനലായിരുന്നു റിപ്പോർട്ടർ. മാധ്യമ പ്രവർത്തന രംഗത്തെ മികവിന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ നല്‍കുന്ന ഗോയങ്ക അവാർഡും നികേഷ് കരസ്ഥമാക്കിയിട്ടുണ്ട്.
TAGS : NIKESH KUMAR | POLITICS | MEDIA
SUMMARY : MV Nikesh Kumar quit media work
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…