ASSOCIATION NEWS

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ ആർ. അനിൽകുമാർ അധ്യക്ഷതവഹിക്കും. സിനിമാതാരം സരയൂ മോഹൻ മുഖ്യാതിഥിയാകും. എസ്.ടി. സോമശേഖർ എൽഎൽഎ, കവി മുരുകൻ കാട്ടാക്കട, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിക്കും.

രാവിലെ ഒൻപതിന് കലാപരിപാടികൾ ആരംഭിക്കും. ഓണസദ്യ, പിന്നണിഗായിക രഞ്ജിനി ജോസ്, ഗായകൻ വിവേകാനന്ദൻ, ബൽറാം, പ്രദീപ് പള്ളിപ്ര എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകുമെന്ന് സോൺ കൺവീനർ ലിജു, ആഘോഷക്കമ്മിറ്റി ചെയർമാൻ സനൽകുമാർ എന്നിവർ അറിയിച്ചു.
SUMMARY: Kerala Samajam Magadi Road Zone Onam Celebrations Today

NEWS DESK

Recent Posts

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…

30 minutes ago

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും.…

47 minutes ago

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…

1 hour ago

വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിംലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…

2 hours ago

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…

3 hours ago

ശ്വാസകോശ അണുബാധ; മന്ത്രി ഡി.സുധാകർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍

ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…

3 hours ago