ചണ്ഡീഗഢ്: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. പഞ്ചാബിലെ പത്താൻകോട്ടിലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടത്. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ അതിർത്തിവേലിയിലൂടെ കടക്കാൻ ശ്രമിക്കുന്ന പാക് ഭീകരനെ കണ്ടെത്തുകയായിരുന്നു.
താഷ്പതാൻ അതിർത്തി പ്രദേശത്തിലൂടെയാണ് ഭീകരൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ രഹസ്യമായി നിരീക്ഷിച്ചതോടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് പിന്മാറാൻ തയാറായില്ല. അതിർത്തി കടക്കാനുള്ള ശ്രമം തുടർന്നതോടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഎസ്എഫ് അന്വേഷണിച്ചുവരികയാണ്.
TAGS : LATEST NEWS
SUMMARY : Security forces kill Pakistani terrorist trying to infiltrate into India
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…