തിരുവനന്തപുരം: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. മലയാളി ലെഗ്സ്പിന്നർ മുഹമ്മദ് ഇനാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും മുഹമ്മദ് ഇനാൻ ടീമിലെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇനാനെ ഇത്തവണയും ടീമിലെത്തിച്ചത്. ഏകദിനത്തിൽ 6 വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാൻ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കൗമാര സെന്സേഷന് ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന് റോയല്‍സിന്റെ ‘വണ്ടര്‍ ബോയ്’ വൈഭവ് സൂര്യവംശിയും ഇത്തവണ ടീമിലിടം പിടിച്ചു.. മുംബൈ വിക്കറ്റ് കീപ്പര്‍ അഭിഗ്യാൻ കുണ്ടു ആണ് വൈസ് ക്യാപ്റ്റൻ.
2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനെതിരായ രണ്ട് മള്‍ട്ടി ഡേ മത്സരങ്ങളും ഉള്‍പ്പെടും.
ഇന്ത്യ അണ്ടര്‍ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന് മല്‍ഹോത്ര, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര് എസ് അംബ്രീഷ്, കനിഷ്ക് ചൗഹാന്, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാവ് പട്ടേല്‍, മുഹമ്മദ് ഇനാന്, ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്.
<BR>
TAGS : ENGLAND TOUR, INDIA UNDER19 TEAM
SUMMARY : Malayali player Muhammad Inan gets a place in India’s Under-19 England tour
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…