ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപതാ ലേഡീസ്. മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ലാപതാ ലേഡീസ് ഈ നേട്ടം സ്വന്തമാക്കിയത്. ഫിലിം ഫെഡറേഷനാണ് ലാപതാ ലേഡീസിനെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ചെയര്‍മാന്‍ ജാനു ബറുവയാണ് തീരുമാനം പ്രഖ്യാപിച്ചത്.
12 ഹിന്ദി ചിത്രങ്ങള്‍, ആറ് തമിഴ്, 4 മലയാളം ചിത്രങ്ങള്‍ എന്നിവയാണ് മത്സരത്തിനുണ്ടായിരുന്നത്. ജൂറിയില്‍ ഇത്തവണ 13 പേരാണ് ഉണ്ടായിരുന്നത്. ആമിര്‍ ഖാന്‍ മുന്‍ ഭാര്യയായ കിരണ്‍ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രധാന വേഷങ്ങളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്.
നിതാന്‍ഷി ഗോയല്‍, പ്രതിഭ റാന്‍ഡ, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ആനിമല്‍, കില്‍, കല്‍ക്കി 2898 എഡി, ശ്രീകാന്ത്, ചന്ദു ചാമ്പ്യന്‍, ജോറം, മൈതാന്‍, സാം ബഹാദൂര്‍, ആര്‍ട്ടിക്കിള്‍ 370, മലയാള ചിത്രം ആട്ടം, പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്, എന്നിവയടക്കം 29 ചിത്രങ്ങളാണ് ഇന്ത്യന്‍ ഓസ്‌കര്‍ എന്‍ട്രിക്കായി മത്സര രംഗത്തുണ്ടായിരുന്നത്.
TAGS : OSCAR | FILM
SUMMARY : ‘Laapattaa Ladies’ as India’s official entry to Oscars
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…