Categories: NATIONALTOP NEWS

ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാർ; മമതാ ബാനര്‍ജി

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ കഴിയും എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

കോൺഗ്രസിനോടും മറ്റ് ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളോടും അവരുടെ അഹങ്കാരം മാറ്റിവച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിൻ്റെ നേതാവായി അംഗീകരിക്കാൻ ആവശ്യപ്പെട്ട് ടിഎംസി എംപിയായ കല്യാൺ ബാനർജി രംഗത്തുവന്നതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമർശം. മഹാരാഷ്ട്രയിൽ എക്കാലത്തെയും മോശം പ്രകടനം കാഴ്ച്ചവച്ച കോൺഗ്രസ് തോൽവി തുടർന്നപ്പോള്‍ മറുവശത്ത് ഝാര്‍ഖണ്ഡില്‍ ആർജി കാർ മെഡിക്കൽ കോളേജ് പ്രതിഷേധം പോലുള്ള വിവാദങ്ങള്‍ക്കിടയിലും ബിജെപിയെ പരാജയപ്പെടുത്തി ടിഎംസി വിജയിക്കുകയാണ് ഉണ്ടായത്.

ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസാണ് തലപ്പത്തെങ്കിലും മമത ബാനർജി സഖ്യത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്നാണ് ടിഎംസി വാദിക്കുന്നത്. ഇന്ത്യാ സഖ്യത്തിൽ വ്യത്യസ്‌ത ആശയങ്ങളുളള ഇരുപതിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ സഖ്യത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയും വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

TAGS: NATIONAL | MAMATA BANARJEE
SUMMARY: Ready to takeover India bloc alliance says mamata banarjee

Savre Digital

Recent Posts

മക്കളുമായി കിണറ്റില്‍ ചാടി കുഞ്ഞു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…

20 minutes ago

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…

57 minutes ago

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…

2 hours ago

നിര്‍മാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…

2 hours ago

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…

2 hours ago

വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു; സ്കൂള്‍ അടച്ചു പൂട്ടി

കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…

3 hours ago